കേരള സ്‌കൂൾ കലോത്സത്തിന്‍റെ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു

Jaihind News Bureau
Saturday, November 16, 2019

60 ആമത് കേരള സ്‌കൂൾ കലോത്സത്തിന്‍റെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചാരണ വീഡിയോ പ്രകാശനം ചെയ്തു. കാസർഗോഡ് എം.പി. രാജ് മോഹൻ ഉണ്ണിത്താൻ മാർക്കറ്റിംഗ് സ്റ്റാറ്റജിക് ഹെഡ് ലിജു രാജുവിന് കൈമാറി. മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള പ്രചാരണ വീഡിയോ ഗലേറിയ കൊച്ചിനാണ് നിർമ്മിച്ചത്.

കാസർകോഡിന്‍റെ സംസ്‌കാരം, തനിമ, പാരമ്പര്യം, ചരിത്രം, ടൂറിസം, ജീവിതരീതി, കലകൾ അടക്കം,നാടിന്റെ ഭംഗി ഒപ്പി എടുത്ത വിഡിയോ ആണ് പുറത്തിറക്കിയത്. ചടങ്ങിൽ പ്രചാരണ വീഡിയോ നിർമ്മാണ മത്സരത്തിന്‍റെ ഫലപ്രഖ്യാപനവും നടന്നു.

സംസ്ഥാനത്തിലെ വിവിധ ജില്ലകളിൽ നിന്നുമായി 100 ലധികം എൻട്രികൾ ലഭിച്ചു. പ്രശാന്ത് പുതിയകണ്ടം കാഞ്ഞങ്ങാട് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം അമർ കെ.കെ. ഏച്ചിക്കാന നേടി.