സ്‌കൂൾ കലോത്സവത്തിന്‍റെ വരവറിയിച്ച് ഫ്ലാഷ് മോബ്; ഉത്സവ പ്രതീതി ഉയര്‍ത്തി കലോത്സവ രാവും

Jaihind News Bureau
Wednesday, November 27, 2019

അറുപതാമത് സ്‌കൂൾ കലോത്സവത്തിന്‍റെ വരവറിയിച്ച് ഫ്ലാഷ് മോബും. കലോത്സവത്തിന്‍റെ പ്രചരണാർത്ഥം പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാസറഗോഡ് പുതിയ ബസ് സ്റ്റാന്‍റ് പരിസരത്ത് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

കാസർകോട് ഇരിയണ്ണി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്. തുടർന്ന് നടന്ന കലോത്സവ രാവ് റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

കാസർകോഡ് മുനിസിപ്പൽ ചെയർപെഴ്‌സൺ ബീഫാത്തിമ ഇബ്രാഹിം, മുഖ്യാതിഥിയായി ജില്ലാ കളക്ടർ ഡോ.സജിത്ത് ബാബു IAS പ്രൊമോ വീഡിയോ നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ പ്രശാന്ത് പുതിയകണ്ടം. രണ്ടാം സ്ഥാനം നേടിയ അമർ കെ.കെ എച്ചിക്കാനം എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സബ് ജില്ല, ജില്ല കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെയും മറ്റു പ്രമുഖ കലാകാരന്മാരുടെയും പ്രകടനങ്ങൾ കാണികളായ ജനങ്ങൾക്ക് ഉൽസവ പ്രതീതി ഉണ്ടാക്കി.

ഒപ്പന, മാപ്പിളപ്പാട്ട്, പരിചമുട്ടുകളി, വട്ടപ്പാട്ട്, ചവിട്ടു നാടകം, മോണോ ആക്ട്, മിമിക്രി, ദഫ് മുട്ട്, വട്ടപ്പാട്ട് തടങ്ങിയ മത്സര ഇനങ്ങളാണ് വേദിയിൽ ആദ്യം അവതരിപ്പിച്ചത്.

കാസർകോഡ് ജില്ലയിലെ നാട്ടുകലാകാരന്മാരുടെ കൂട്ടത്തിന്‍റെ ആലാമിക്കളിയും നാടൻ പാട്ടും ജനങ്ങളുടെ ഹൃദയത്തിൽ ആഹ്‌ളാദത്തിന്‍റെ അലകൾ ഉണർത്തി. പബ്ലിസിറ്റി ചെയർമാൻ ഷാനവാസ് പാദൂർ അധ്യക്ഷനായിരുന്നു. പബ്ലിസിറ്റി കൺവീനർ ജിജി തോമസ്, വൈസ് ചെയർമാൻമാരായ സുകുമാരൻ പൂച്ചക്കാട്, അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

 

https://youtu.be/ohRxSPpHo-Y