കേരളപുനര്‍നിര്‍മാണം: മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയെ കാണും

Tuesday, September 25, 2018

പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമിക്കാൻ സഹായം അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രിയെ കാണും. വൈകുന്നേരം 5.30ന് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച.

25,000 കോടി രൂപയുടെ സഹായമാകും മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെടുക. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായും പിണറായി കൂടിക്കാഴ്ച നടത്തും.