ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Saturday, December 1, 2018

Mullappally-Ramachandran-Kannur

ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിയും ഭരണകൂടവും ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ആർ എസ് എസിന് മുഖ്യമന്ത്രി ന്യൂനപക്ഷത്തെ ഒറ്റുകൊടുക്കുന്നത്. ഹിന്ദുത്വ ശക്തകളുമായി ധാരണയാക്കി കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രവർത്തനം. ശബരിമല വിഷയത്തിൽ ഉൾപ്പടെ ഇത് കണ്ടതാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കണ്ണുരിൽ പറഞ്ഞു. കണ്ണൂർ ഡിസിസി സംഘടിപ്പിച്ച എം.ഐ ഷാനവാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം[yop_poll id=2]