പ്രധാനമന്ത്രി ഭീകരതയെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കപിൽ സിബല്‍

Tuesday, March 5, 2019

Kapil-Sibal

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരതയെ രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബല്‍.  ഭീകരതയെ രാഷ്ട്രീയവൽക്കരിക്കുന്ന ബിജെപി തെറ്റുചെയ്യുകയാണെന്നും കപിൽ സിബൽ ട്വിറ്ററിൽ പറഞ്ഞു. പാകിസ്ഥാനിലെ ബാലാക്കോട്ടിൽ ജയ്‌ഷെ മുഹമ്മദിന്‍റെ ഭീകരതാവളം തകർത്ത വ്യോമാക്രമണത്തിനു തെളിവു വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തേ, കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും വ്യോമാക്രമണത്തിന്‍റെ തെളിവ് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.