‘കണ്ണൂർ വിസി രാജിവയ്ക്കണം’ : പ്രതിഷേധം ശക്തമാക്കി കെഎസ് യു-യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കണ്ണൂർ സർവ്വകലാശാല വിസിയുടെ പുനർ നിയമനത്തിന് എതിരെ പ്രതിഷേധം ശക്തമാക്കി കെ എസ് യു വും, യൂത്ത് കോൺഗ്രസും. കണ്ണൂർ വി സി രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ കണ്ണൂർ സർവ്വകലാശാലയിലേക്ക് മാർച്ച് നടത്തും.രാവിലെ 11 മണിക്കാണ് മാർച്ച് നടക്കുക.

വി സി യുടെ രാജി ആവശ്യപ്പെട്ട് കെഎസ് യു പ്രവർത്തകർ കഴിഞ്ഞ ദിവസം രാത്രി വിസി യുടെ വസതിയിലേക്ക് തീപന്തവുമായി നൈറ്റ് മാർച്ച്‌ നടത്തി. പുനർനിയമനത്തിലെ ചട്ടലംഘനം ചാൻസലറായ ഗവർണ്ണർ തന്നെ തുറന്ന് പറഞ്ഞിട്ടും അധികാരത്തിൽ കടിച്ചു തൂങ്ങുന്ന വിസി യുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്‌.

തീ പന്തവുമായി വീട്ടിലേക്ക് ഇരച്ച് കയറാൻ ശ്രമിച്ച പ്രവർത്തകരെ ടൗൺ സി ഐ ശ്രീജിത്ത്‌ കൊടേരിയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം തടഞ്ഞു. ഡി.സി.സി പ്രസിഡന്റ്‌ അഡ്വ.മാർട്ടിൻ ജോർജ്ജ് മാർച്ച്‌ ഉദ്‌ഘാടനം ചെയ്തു. വിസി ഒരു നിമിഷംപോലും ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാജിവെക്കാൻ അദ്ദേഹം തയ്യാറായില്ലെങ്കിൽ കടുത്ത സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

Comments (0)
Add Comment