എൽ.ഡിഎഫി.ന് കനത്ത തിരിച്ചടി; നമ്പ്യാർ മഹാസഭയുടെ പിന്തുണ യു.ഡി.എഫിന്.

Jaihind Webdesk
Sunday, April 21, 2019

വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ മലബാറിലെ എൽഡിഎഫിന് കനത്ത തിരിച്ചടി. മലബാറിലെ പ്രമുഖ സമുദായ സംഘടനയായ നമ്പ്യാർ മഹാസഭ യുടെ പിന്തുണ യു.ഡി.എഫിന് പി.കെ ശ്രീമതി ഉൾപ്പടെയുള്ള എൽ.ഡി.എഫ്  സ്ഥാനാർത്ഥികളുടെ പരാജയം ഉറപ്പാക്കുമെന്ന് നമ്പ്യാർ മഹാസഭ.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പി.കെ ശ്രീമതി ഉൾപ്പടെയുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെയായിരുന്നു നമ്പ്യാർ മഹാസഭ പിന്തുണച്ചത്. നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച പി കെ ശ്രീമതിയുടെ വിജയത്തിൽ നമ്പ്യാർ മഹാസഭയുടെ പിന്തുണ വളരെ നിർണായകമായിരുന്നു .എന്നാൽ സമുദായ അംഗം  എം പി യായിരുന്നിട്ടും സമുദായത്തിന് ഒരു നീതിയും   പി കെ ശ്രീമതിയിൽ നിന്ന് ലഭിച്ചില്ല എന്ന ആക്ഷേപം നമ്പ്യാർ മഹാസഭ പ്രവർത്തകരിൽ ശക്തമായിരുന്നു.ഇതിന് ഇടയിലാണ് ലോകസഭാ തെരഞ്ഞെടുപ്പിൽ നമ്പ്യാർ മഹാസഭ യു ഡി എഫിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

വിശ്വാസം സംബന്ധിച്ച വിഷയങ്ങളിൽ പി.കെ ശ്രീമതി നടത്തിയ ചില അഭിപ്രായപ്രകടനങ്ങൾ സമുദായ അംഗങ്ങളിൽ എതിർപ്പ് ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷകാലം എം പി എന്ന നിലയിൽ പി കെ ശ്രീമതി പരാജയമായിരുന്നു. മണ്ഡലത്തിൽ വികസനം കൊണ്ടുവരാൻ കഴിഞ്ഞിലെന്നും നമ്പ്യാർ മഹാസഭ ഭാരവാഹികൾ പറഞ്ഞു. എം പി യായി കഴിഞ്ഞാൽ എല്ലാവരുടെയും എം പിയാണെന്ന കാര്യം പി.കെ ശ്രീമതി മറന്നതായും, സി പി എം പ്രവർത്തകർക്ക് മാത്രമാണ് പരിഗണന നൽകിയതെന്നു നമ്പ്യാർ മഹാസഭ കുറ്റപ്പെടുത്തി .കാസർകോടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താനും, വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനെയു നമ്പ്യാർ മഹാസഭ പിന്തുണക്കും’

കണ്ണുരിൽ കെ.സുധാകരന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പ്രവൃത്തിക്കുമെന്നും ചെയർമാൻ രാജേഷ് നമ്പ്യാർ പറഞ്ഞു. നമ്പ്യാർ മഹാസഭയുടെ മഹാഭാരവാഹികളായ  റിജേഷ് നമ്പ്യാർ, കൃഷ്ണകുമാർ നമ്പ്യാർ, പ്രേമൻ നമ്പ്യാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.