ലോക് ഡൗൺ ചലഞ്ചുമായി കണ്ണൂരിലെ ജവഹർ ബാലജനവേദി

Jaihind News Bureau
Saturday, April 4, 2020

ലോക് ഡൗൺ ചലഞ്ചുമായി കണ്ണൂരിലെ ജവഹർ ബാലജനവേദി. ലോക് ഡൗൺ ദിനങ്ങളിൽ കുട്ടികളിലുണ്ടാവുന്ന വിരസതയും കൊറോണ ഭീതിയും അകറ്റി അവരെ സർഗ്ഗാത്മക തലങ്ങളിലേക്ക് കൈപിടിച്ചുയർത്താൻ കണ്ണൂർ ജില്ല ജവഹർ ബാലജനവേദി നടത്തുന്ന വിവിധ ഓൺലൈൻ മത്സരങ്ങൾ ശ്രദ്ധേയമാവുന്നു.

കണ്ണൂർ ജില്ലയിലെ എൽ പി, യുപി, ഹൈസ്ക്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കൊറോണയ്ക്കെതിരെ യുദ്ധം എന്ന വിഷയത്തിൽ പോസ്റ്റർ രചനയും ഓൺലൈൻ ക്രാഫ്റ്റ്, കവിതാലാപനം, പുസ്തകാസ്വാദനം എന്നിവയാണ് പ്രധാന മത്സര ഇനങ്ങൾ .

ഇതോടൊപ്പം എല്ലാ വിഭാഗകാർക്കു മായി” കുടിനീർ ചലഞ്ച് ” എന്ന മത്സരവും ഉണ്ട്. പറവകൾക്ക് തണ്ണീർ പാത്രങ്ങൾ ഒരുക്കി പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ ഫോട്ടോ എടുത്തയച്ച് സമ്മാനം നേടാനുള്ള മത്സര ഇനമാണിത്.. ജവഹർ ബാലജന വേദി ജില്ല ചെയർമാൻ സി വി എ ജലീൽ,അഡ്വ ലിഷ ദീപക്,രാഘവൻ കാഞ്ഞിലേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

വിവിധ മത്സരങ്ങൾ മൊബൈൽ ഫോണിൽ ചിത്രികരിച്ച്  വാട്സ് ആപ്പ് അയക്കുകയാണ് മത്സരാർത്ഥികൾ ചെയ്യേണ്ടത്. എപ്രിൽ 10 വെള്ളിയാഴ്ച വരെ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് വിവിധ ഇനങ്ങളുടെ വിഡിയോ അയക്കാം. ഇതിനകം തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള  നിരവധി വിദ്യാർത്ഥികൾ വിഡിയോ അയച്ചു കഴിഞ്ഞു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിട്ടുണ്ട്.

https://youtu.be/5Z-vbrZbHnQ