കണ്ണൂരിൽ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃയോഗം ചേർന്നു. കേന്ദ്ര സർക്കാരിനും, കേരള സർക്കാരിനും എതിരെ സമര പരിപാടികൾക്ക് യോഗം രൂപം നൽകി. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു.
കെ പി സി സി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി കണ്ണൂരിലെത്തിയ മുല്ലപ്പള്ളി രാമചന്ദ്രൻ മഹാത്മ മന്ദിരത്തിലെ ഗാഡി പ്രതിമയിൽ പുഷ്പങ്ങൾ അർപ്പിച്ച ശേഷമാണ് കണ്ണൂരിലെ വിവിധ പരിപാടികളിൽ പങ്കെടുത്തത്. കണ്ണുരിൽ നടന്ന ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി നേതൃയോഗം മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജന വിരുദ്ധ നയങ്ങൾക്കും, വിവിധ അഴിമതികൾക്കുമെതിരെ ശക്തമായ സമരപരിപാടികൾക്ക് നേതൃയോഗം രൂപം നൽകി.
റഫേൽ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ ആഭിമുഖ്യത്തിൽ ധർണ സംഘടിപ്പിക്കും..ഒക്ടോബർ 15ന് രാവിലെ10 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണ്ണറിൽ റഫാൽ വിമാന ഇടപാടിൽ അഴിമതി നടത്തിയ നരേന്ദ്ര മോദി സർക്കാറിന്റെ തെറ്റായ നടപടിക്കെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ ആരംഭിക്കുന്ന സമരപരിപാടികൾക്ക് തുടക്കം കുറിച്ച് ധർണ്ണാ സമരം സംഘടിപ്പിക്കും.
ഒക്ടോബർ 25 നുള്ളിൽ ജില്ലയിലെ മുഴുവൻ ബൂത്ത് കോൺഗ്രസ് കമ്മിറ്റികളും പുന:സംഘടിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി..നിയമിക്കാൻ ബാക്കിയുള്ള ജില്ലയിലെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരുടെ നിയമനം 3 ദിവസത്തിനുള്ളിൽ പൂർത്തികരിക്കും.
മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി പദയാത്രകൾ സംഘടിപ്പിക്കും.നവംമ്പർ 14 ന് ജവഹർലാൽ നെഹ്റു ജയന്തി ആഘോഷ പരിപാടികൾ സംഘടിപ്പിക്കും.നവംമ്പർ 19 ന് ഇന്ദിരാഗാന്ധി ജന്മദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പെടെയുള്ള വിവിധ പരിപാടികൾ ജില്ലയിൽ സംഘടപ്പിക്കുന്നതിന് നേതൃയോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംങ്ങ് പ്രസിഡന്റ്മാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം എൽ എ മാരായ :കെ.സി ജോസഫ്, സണ്ണി ജോസഫ് , കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പി.രാമകൃഷ്ണൻ, വി.എ.നാരായണൻ, സുമാ ബാലകൃഷ്ണൻ, അഡ്വ.സജീവ് ജോസഫ്, ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ പ്രൊഫ.എ.ഡി മുസ്തഫ, തുടങ്ങിയവർ യോഗത്തിൽപ്രസംഗിച്ചു.മുൻ മന്ത്രി എൻ രാമകൃഷ്ണന്റെ വീട്ടിൽ മുല്ലപ്പള്ളി രാമചന്ദ്രനും, വർക്കിംഗ് പ്രസിഡൻറ് കൊടിക്കുന്നിൽ സുരേഷ് എം പി യും സന്ദർശനം നടത്തി.സി പി എം പ്രവർത്തകർ കൊല ചെയ്ത എsയന്നൂരിലെ ശുഹൈബിന്റെ വീടും കെ പി സി സി പ്രസിഡന്റ് സന്ദർശിച്ചു.ശുഹൈബിന്റെ കുടുംബാഗങ്ങളുമായും മുല്ലപ്പള്ളി രാമചന്ദ്രൻ കുടിക്കാഴ്ച നടത്തി.
https://www.youtube.com/watch?v=wLp-0uWUqgQ