
കണ്ണൂര്‍ മീത്തലെ കുന്നോത്ത്പറമ്പില്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. റിനീഷ്, അമല്‍ദാസ്, രഗില്‍ രാജ്, റോഷിന്‍ രാജ്, നവീന്‍, ലിയോ ജോണ്‍, ജെസ്സിന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ മാരകായുധങ്ങളുമായി ഒത്തുകൂടിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗിന്റെ കൊടിതോരണങ്ങള്‍ നശിപ്പിക്കാനും പറിച്ചുമാറ്റാനും ഇവര്‍ ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.