കണ്ണൂരില്‍ ആര്‍.എസ്.എസ് ശക്തികേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടികൂടി

Monday, January 7, 2019

കണ്ണൂർ കൊളവല്ലൂർ ചേരിക്കലിൽ വൻ ബോംബ് ശേഖരം കണ്ടെടുത്തു.
ഉഗ്ര ശേഷിയുള്ള 20 ബോംബുകളാണ് കണ്ടെടുത്തത്.
കൊളവല്ലൂർ പോലീസ് നടത്തിയ റെയ്ഡിലാണ് ചെങ്കൽ ക്വാറിയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ ബോംബ് കണ്ടെടുത്തത്.
ഹർത്താൽ ദിവസം ചേരിക്കലിൽ പൊലീസ് വാഹനം അക്രമിച്ച പ്രതികളെ കണ്ടെത്താനായുള്ള പരിശോധനയ്ക്ക് ഇടയിലാണ് ബോംബുകൾ കണ്ടെടുത്തത്. കൊളവല്ലൂർ എസ് ഐ ബാബുരാജഗോപാലും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബ് ശേഖരം കണ്ടെത്തിയത്. ആർ എസ് എസ്സിന്റ ശക്തികേന്ദ്രമാണ് ചേരിക്കൽ പ്രദേശം