മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്‍റുമായ കമല്‍നാഥിനെ തെരഞ്ഞെടുത്തു. നിയമസഭാകക്ഷി യോഗത്തിന് ശേഷമായിരുന്നു കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കമല്‍നാഥിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി, കേന്ദ്രമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കമല്‍നാഥ് ശക്തനായ ഭരണാധികാരിയാണ്. ഇപ്പോള്‍ മധ്യപ്രദേശ് പി.സി.സി പ്രസിഡന്‍റായ കമല്‍നാഥായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത്. ഭരണപരിചയവും സംഘടനാപാടവവുമുള്ള കമല്‍നാഥിലൂടെ മധ്യപ്രദേശിന്‍റെ വളര്‍ച്ചയ്ക്കും ജനങ്ങളുടെ ഉന്നമനവും പ്രാവര്‍ത്തിതമാക്കാനാകും. ഇത് ആദ്യമായാണ് കമല്‍നാഥ് മുഖ്യമന്ത്രിയാകുന്നത്.