കൊലപാതകം പാർട്ടി നയമല്ല , അക്രമത്തില്‍ പൊലീസിന് വീഴ്ചപറ്റി : കെ മുരളീധരന്‍ എംപി

മലപ്പുറം : കൊലപാതകം പാർട്ടി നയമല്ലെന്നും, കോൺഗ്രസുകാർ ആരെങ്കിലും അക്രമത്തിന് പിന്നിലുണ്ടെങ്കിൽ അവർ പാർട്ടിയിൽ ഉണ്ടാവില്ലെന്നും കെ മുരളീധരൻ എം പി. കോളേജിന് പുറത്തു നടന്ന സംഘർഷത്തിൽ പൊലീസ് കാഴ്ചക്കാരായി നോക്കി നിന്നുവെന്നും, പൊലീസിന് വീഴ്ച പറ്റിയെന്നും കെ മുരളീധരൻ പറഞ്ഞു.

സിപിഎം സമ്മേനങ്ങളിൽ പോലും പൊലീസിനെതിരെ വിമർശനം ഉണ്ട്. സംഭവത്തിന്‍റെ പേരിൽ കെ.സുധാകരനെ സിപിഎം ആക്രമിക്കാൻ വന്നാൽ ഒറ്റകെട്ടായി നേരിടുമെന്നും കെ.മുരളീധരൻ മലപ്പുറത്ത് പറഞ്ഞു. രാഷ്ട്രപതിക്ക് ഡിലിറ്റ് നൽകുന്ന കാര്യത്തിൽ ഗവർണറും – സർവകലാശാലയും കുറ്റക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment