ഡ്രൈവറുടെ അശ്രദ്ധ; പിന്നിലേക്ക് ഉരുണ്ടിറങ്ങിയ ജീപ്പ് ആള്‍ക്കാരെ ഇടിച്ചുവീഴ്ത്തി ; കല്‍പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന അപകടം | Video

Jaihind Webdesk
Friday, August 30, 2019

അശ്രദ്ധ മൂലം ക്ഷണിച്ചുവരുത്തുന്നതാണ് കൂടുതല്‍ വാഹനാപകടങ്ങളും. വയനാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടന്ന അപകടത്തിന്‍റെ ദൃശ്യമാണിത്. ഇറക്കത്തില്‍ നിര്‍ത്തിയ ജീപ്പ് പിന്നിലേക്ക് ഉരുണ്ടിറങ്ങി നടന്നുപോവുകയായിരുന്ന ആള്‍ക്കാരെ ഇടിക്കുകയായിരുന്നു.

പാര്‍ക്ക് ചെയ്തിരുന്ന ജീപ്പ് പിന്നിലേക്കെടുത്ത് ഇറക്കത്തിന് സമീപം നിര്‍ത്തി ഡ്രൈവറും ഒപ്പമുണ്ടായിരുന്നയാളും പുറത്തേക്കിറങ്ങുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ പോയതിന് പിന്നാലെ ജീപ്പ് പിന്നിലേക്ക് ഉരുളുകയായിരുന്നു. നടന്നുനീങ്ങുന്നവരുടെ നേര്‍ക്ക് ജീപ്പ് നീങ്ങുന്നതും കടന്നുപോകുന്നതും വ്യക്തമാണ്.

ഡ്രൈവർ വാഹനം കൃത്യമായി പാർക്ക് ചെയ്യാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഇറക്കത്തില്‍ അശ്രദ്ധമായി നിര്‍ത്തിയ വാഹനം പിന്നിലേക്ക് ഉരുണ്ടിറങ്ങുകയായിരുന്നു. അപകടത്തില്‍ ഒരു സ്ത്രീക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം.

അപകടത്തിന്‍റെ ദൃശ്യം: