ജനമഹായാത്ര ഇന്നും പാലക്കാട് ജില്ലയില്‍; വൈകിട്ട് തൃശൂരിലെത്തും

Wednesday, February 13, 2019

Janamahayathra

കെ.പി.സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര ഇന്നും പാലക്കാട് ജില്ലയിൽ പര്യടനം നടത്തും. ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് യാത്രക്ക് ഇന്ന് സ്വീകരണം നൽകുക. ജില്ലയിലെ പര്യടനത്തിന് ശേഷം യാത്ര വൈകുന്നേരത്തോടെ തൃശൂർ ജില്ലയിൽ പ്രവേശിക്കും. തൃശൂരിൽ രണ്ടിടങ്ങളിൽ യാത്ര ഇന്ന് പര്യടനം നടത്തും. നാളെയും തൃശൂർ ജില്ലയിൽ യാത്ര പര്യടനം നടത്തും.