ഇസ്രായേലിന്റെ ആക്രമണത്തെ തുടര്‍ന്ന് ഗാസയിലെ ജീവിതം നരകതുല്യമായെന്നും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍. പ്രശ്നത്തിന് യഥാര്‍ഥ പരിഹാരം കാണാനും അദ്ദേഹം അഭ്യര്‍ഥിച്ചു. എന്നാല്‍ എല്ലാ തെറ്റുകളുടെയും ആള് രൂപമാണ് ഡയറക്ടര്‍ ജനറലിന്റെ പ്രസ്താവനയെന്ന വിമര്‍ശനമാണ് ഉയരുന്നത്.
ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് ഗെബ്രിയേസസിന്റെ അഭ്യര്‍ത്ഥന. കൂടുതല്‍ യുദ്ധം, വിദ്വേഷം, വേദന, നാശം എന്നിവയല്ലാതെ യുദ്ധം ഒരു പരിഹാരവും നല്‍കുന്നില്ല എന്നതാണ് സ്വന്തം അനുഭവം. അതിനാല്‍ നമുക്ക് സമാധാനം തെരഞ്ഞെടുത്ത് ഈ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കാം’ -ജനീവയിലെ ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിനോട് ഗാസയിലെ ആരോഗ്യ അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ ടെഡ്രോസ് പറഞ്ഞു.
ഗാസയില്‍ കൂടുതല്‍ ആളുകള്‍ പട്ടിണിയും രോഗവും മൂലം മരിക്കുമെന്നും ടെഡ്രോസ് മുന്നറിയിപ്പ് നല്കി. അതേസമയം, ട്രെഡോസിന്റെ വാക്കുകള്‍ക്കെതിരെ യു.എന്‍ ജെനീവയിലെ ഇസ്രായേല്‍ അംബാസഡര്‍ മീരവ് ഐലോണ്‍ ഷഹര്‍ രംഗത്തുവന്നു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ സമ്പൂര്‍ണ നേതൃപരാജയത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഒക്ടോബര്‍ ഏഴ് മുതല്‍ ലോകാരോഗ്യ സംഘടനക്ക് സംഭവിച്ച എല്ലാ തെറ്റുകളുടെയും ആള്‍രൂപമാണ് ഡയറക്ടര്‍ ജനറലിന്റെ പ്രസ്താവന.