‘സിനിമയിലെ ‘മുന്ന’യൊക്കെ എന്ത് ? ഇതല്ലേ യഥാര്‍ത്ഥ മുന്ന’; പരിഹാസവുമായി ഷിബു ബേബി ജോണ്‍

Jaihind News Bureau
Wednesday, December 3, 2025

പിഎംശ്രീ പദ്ധതിയില്‍ ഇടനിലക്കാരനായത് ജോണ്‍ ബ്രിട്ടാസ് എം.പിയായിരുന്നു എന്ന കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലോടെ പെട്ടിരിക്കുകയാണ് സിപിഎം. ബിജെപി-സിപിഎമ്മിന്റെ ഇടയിലുള്ള പാലമാണ് ബ്രിട്ടാസ് എന്ന് ഇതോടെ വ്യക്തമാവുകയാണ്. ഇതിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ഷിബു ബേബി ജോണ്‍. എമ്പുരാന്‍ സിനിമയിലെ ഇരട്ടത്താപ്പ് കാണിക്കുന്ന മു്‌നന എന്ന കഥാപാത്രവുമായി താരതമ്യപ്പെടുത്തിയാണ് അദ്ദേഹം എഫ്ബിയില്‍ പോസ്റ്റ് പങ്കുവെച്ചത്. സിനിമയിലെ ‘മുന്ന’യൊക്കെ എന്ത് ? ഇതല്ലേ യഥാര്‍ത്ഥ മുന്ന എന്നായിരുന്നു പരിഹാസം.

സംസ്ഥാന മന്ത്രിസഭയില്‍ പോലും ഒരു ചര്‍ച്ച നടത്താതെ കേരള സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിന് പിന്നില്‍ നിര്‍ണ്ണായകമായത് സിപിഎം രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് ആണെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഇടയില്‍ ഒരു പാലമായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസ് ആണെന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയ കേന്ദ്രമന്ത്രി, അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.