രാജ്യത്ത് 43,263പുതിയ കൊവിഡ് കേസുകള്‍ ; രോഗികളിൽ 14 ശതമാനം വർധന

Jaihind Webdesk
Thursday, September 9, 2021

ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വർധന. 24 മണിക്കൂറിനിടെ 43,263 പേർക്കാണു കൊവിഡ് ബാധിച്ചത്. കഴിഞ്ഞ ദിവസത്തേക്കാൾ 14 ശതമാനമാണ് വർധന. 2,358 പേർക്കു കഴിഞ്ഞ ദിവസത്തേക്കാൾ അധികം കൊവിഡ് ബാധിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 3,31,39,981 ആയി.

24 മണിക്കൂറിനിടെ 338 പേർ മരിച്ചു. 40,567 പേർ രോഗമുക്തരായി. 4,41,749 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. കേരളത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത്. 30,196 പേർക്കാണു സംസ്ഥാനത്തു കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. രണ്ടാമതുള്ള മഹാരാഷ്ട്രയിൽ 4,174 പേർക്ക് മാത്രമാണു രോഗം ബാധിച്ചത്.