രാജ്യത്ത് 10,929 പേർക്ക് കൂടി കൊവിഡ് ; 392 മരണം

Jaihind Webdesk
Saturday, November 6, 2021

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,929 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 392 മരണങ്ങളും സ്ഥിരീകരിച്ചു. 12,509 പേർ രോഗമുക്തരായി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനമാണ്. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനം.

രാജ്യത്തെ രോഗമുക്തി നിരക്ക് 98.23 ശതമാനം. ഇന്നലെ 8,10,783 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) അറിയിച്ചു. ഇതുവരെ 61,39,65,751 സാംപിളുകളാണ് പരിശോധിച്ചത്. രാജ്യത്താകെ 1,07,92,19,546 വാക്സീൻ ഡോസുകള്‍ വിതരണം ചെയ്തു.