‘ഇൻകാസ് ‘ ഇടുക്കി കുടുംബ സംഗമം ഇന്ന് ഷാർജയിൽ ; പി.ടി തോമസ് എം.എൽ.എയ്ക്കും ഡീൻ കുര്യാക്കോസ് എം.പിക്കും ദുബായിൽ ഉജ്വല സ്വീകരണം

Jaihind News Bureau
Friday, February 21, 2020

 

ദുബായ് : ഇടുക്കി ദുബായ് കമ്മിറ്റി പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിൽ എത്തിയ ഇടുക്കി എം.പി ഡീൻ കുര്യാക്കോസിനും, പി.ടി തോമസ് എം.എല്‍.എക്കും ഇൻകാസിന്‍റെ നേതൃത്വത്തിൽ സ്വീകരണം നൽകി .

ഇൻകാസ് യു.എ.ഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്‍റ് മഹാദേവൻ വാഴശേരിൽ, ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി, വൈസ് പ്രസിഡന്‍റ് എൻ.പി രാമചന്ദ്രൻ, ഇൻകാസ് ദുബായ് ഇടുക്കി പ്രസിഡന്‍റ് അഡ്വക്കേറ്റ് അനൂപ് ബാലകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി അമൽ ജോസഫ്, ട്രഷറർ ഷാബിത് ടോം കല്ലറക്കൽ, ഇൻകാസ് ദുബായ് ഭാരവാഹികളായ ബി.എ നാസർ, സി.പി ജലീൽ, ഇൻകാസ് ദുബായ് കാസർഗോഡ് ജില്ലാ പ്രസിഡന്‍റ് മുനീർ കുമ്പള, സോജൻ ജോസഫ് തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നൽകി.