‘കെ.എ.എസ് പരീക്ഷയുടെ ചോദ്യങ്ങള്‍ പാകിസ്ഥാനില്‍ നിന്ന്’ : ഗുരുതര ആരോപണവുമായി പി.ടി തോമസ് എം.എല്‍.എ | Video

Jaihind News Bureau
Tuesday, February 25, 2020

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷക്കെതിരെ ഗുരുതര ആരോപണം. പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങൾ അതേ പടി പകർത്തിയാണ് കെ.എ.എസ് പരീക്ഷയുടെ ചോദ്യപേപ്പർ തയാറാക്കിയതെന്ന് പി.ടി തോമസ് എം.എൽ.എ ആരോപിച്ചു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ മാസം 22 ന് നടന്ന കെ.എ.എസ് പരീക്ഷയ്ക്ക് എതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. പബ്ലിക് അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലെ ചോദ്യങ്ങൾ പാകിസ്ഥാൻ സിവിൽ സർവീസ് പരിക്ഷയിൽ നിന്ന് പകർത്തിയതാണെന്നാണ് ആരോപണം. 2001 ൽ പാകിസ്ഥാൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയിലെ ആറ് ചോദ്യങ്ങൾ അതേ പടി പകർത്തിയെന്ന് പി.ടി തോമസ് എം.എൽ.എ ആരോപിച്ചു. ഫേസ് ബുക്കിലൂടെയാണ് ഗുരുതരമായ ആരോപണം പി.ടി തോമസ് ഉന്നയിച്ചിരിക്കുന്നത്.

മൂന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികളാണ് കെ.എ.എസ് പ്രാഥമിക പരീക്ഷ എഴുതിയത്. പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവരെ ഉൾപ്പെടുത്തി ജൂണിലോ ജൂലൈയിലോ മുഖ്യപരീക്ഷ നടത്താൻ പി.എസ്.സി തയാറെടുക്കുന്നതിനിടെയാണ് പരീക്ഷ നടത്തിപ്പിനെതിരെ ഗുതുതരമായ ആരോണം ഇപ്പോൾ ഉയർന്നിരിക്കുന്നത്.

പി.ടി തോമസ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ് :