ഷാര്‍ജ ഇന്‍കാസ് ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു

Jaihind News Bureau
Wednesday, March 18, 2020

ഷാര്‍ജ : കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ, ഇന്‍കാസ് ഷാര്‍ജയുടെ , പതിനാല്  ജില്ലാ കമ്മിറ്റികള്‍ പുനഃ സംഘടിപ്പിച്ചു. ഇന്‍കാസ് യു.എ.ഇ  പ്രസിഡണ്ട് മഹാദേവന്‍ വാഴശ്ശേരി, ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ,  ഷാര്‍ജ ഘടകം പ്രസിഡണ്ട് അഡ്വ.വൈ.എ.റഹീം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

വിവിധ ജില്ലാ പ്രസിഡണ്ടുമാരായി നവാസ് തേക്കട, കെ രാജശേഖരന്‍ , തോമസ് ഈപ്പന്‍, സാം വര്‍ഗീസ്, ബിജി തോമസ്, സിജു ചെറിയാന്‍, ഡോക്ടര്‍ കെ രാജന്‍, കെ എം അബ്ദുല്‍ മനാഫ്, സുരേഷ് കാവശേരി, നൗഷാദ് കോഴിക്കോട്, സനീഷ് എം, പ്രഭാകരന്‍ പന്ത്രോളി, കെ വി രവീന്ദ്രന്‍, രണ്‍ജിത്ത് കോടോത്ത് എന്നിവരെ നോമിനേറ്റ് ചെയ്തു.

അതേസമയം,  മാധവന്‍ തച്ചക്കാട്, റെജി സാമുവല്‍, ഖാലിദ് തൃശൂര്‍, ആന്‍റോ ജേക്കബ് (വൈസ് പ്രസിഡണ്ടുമാര്‍), റോയി മാത്യു, അബ്രഹാം ചാക്കോ, രഘുകുമാര്‍, വര്‍ഗ്ഗീസ് ജോണ്‍, അബ്ദുല്‍ സലാം കളനാട്,  സാബു മാത്യു ( സെക്രട്ടറിമാര്‍ ) എ.വി.മധു (കലാവിഭാഗം കണ്‍വീനര്‍ ) എന്നിവരെയും ഷാര്‍ജ കമ്മിറ്റിയിലേറ്റ് നോമിനേറ്റ് ചെയ്തു.