ബെല്ലി ഡാന്‍സ്, ക്രഷര്‍ യൂണിറ്റ് വിവാദം; സിപിഎമ്മിനും മന്ത്രി മണിക്കുമെതിരെ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

Jaihind News Bureau
Tuesday, July 7, 2020

 

ഇടുക്കി: കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ഇടുക്കിയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടത്തുകയും അനധികൃതമായി ക്രഷര്‍ യൂണിറ്റ് ആരംഭിച്ചതിലും സിപിഎമ്മിനും മന്ത്രി മണിക്കുമെതിരെ അന്വേഷണം വേണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടി റോയി കെ പൗലോസ്. മന്ത്രി എംഎം മണിക്ക് ഒരു കോടി നല്‍കിയാല്‍ എന്തും കാണിക്കാമെന്ന അവസ്ഥയാണ് നിലവിലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വിവാദമായ ക്രഷർ യൂണിറ്റ് നേതാക്കൾ സന്ദർശിച്ചു.