ശബരിമല വരുമാനത്തിൽ വർധനവ്; ഈ മണ്ഡലകാലത്ത് ഇതുവരെയുള്ള വരുമാനം

Jaihind News Bureau
Thursday, December 26, 2019

ശബരിമല വരുമാനത്തിൽ വർധനവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ വാസു. ഈ മണ്ഡലകാലം ആരംഭിച്ച് ഇന്നലെ നടയടച്ചത് വരെയുള്ള വരുമാനം 156,60,19,661 രൂപയാണ്. കഴിഞ്ഞ വർഷം ഈ സമയം 105 കോടി രൂപയായിരുന്നു. നാണയം ഇനിയും എണ്ണിത്തിട്ടപെടുത്താനുണ്ട്. അരവണ വിൽപനയിൽ നിന്ന് 67 കോടിയിലധികവും അപ്പത്തിൽ നിന്ന് 9 കോടിയിലധികം രൂപയുടെയും വരുമാനം ലഭിച്ചു. പരാതി രഹിതമായ മണ്ഡലകാലമാണ് ഇത്തവണത്തേതെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.