‘അവിടെ ഒറു ജാമ്യത്തിന് എത്രയാ വെള ? ഏത്‌ ജയിലിലാണെന്നെങ്കിലും പറയൂ പ്രസിഡന്‍റേ’ : ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ നിറഞ്ഞാടി മലയാളികള്‍

Jaihind News Bureau
Saturday, February 6, 2021

 

പി.വി അൻവർ എം.എൽ.എയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്​ബുക്ക്​ പേജിൽ മലയാളികളുടെ കമന്‍റ് യുദ്ധം. ഘാനയുടെ പ്രസിഡന്‍റ് നാന അകുഫോ അഡ്ഡോയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ് അന്‍വറിനെ  ട്രോളുന്ന കമന്‍റുകളുമായി മലയാളികള്‍ നിറഞ്ഞാടിയത്.

അൻവറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി​ ഒരാഴ്​ച മുമ്പ്​ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകർ നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പ​രാ​തി​ക്കാ​രെ​ല്ലാം ക്ഷ​മി​ക്ക​ണം, താ​ൻ ആ​ഫ്രി​ക്ക​യി​ലാ​ണെ​ന്നാ​ണ് അന്ന്​ പി.വി അൻവർ മ​റു​പ​ടി നൽകിയത്​. പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന​തി​നൊ​പ്പം താ​നൊ​രു ബി​സി​ന​സ്കാ​ര​ൻ കൂ​ടി​യാ​ണെന്നും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടുപ്പിന്‍റെ തി​ര​ക്കി​ന് ശേ​ഷം ബി​സി​ന​സ് ആ​വ​ശ‍്യ​ത്തി​നാ​ണ് വി​ദേ​ശ​ത്തേ​ക്ക് വ​ന്ന​തെന്നുമായിരുനനു അന്‍വറിന്‍റെ വിശദീകരണം.

ഈ പശ്ചാത്തലത്തിലാണ് അന്‍വറിനെ വിട്ടുതരൂ എന്ന ആവശ്യവുമായി ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പേജില്‍ മലയാളികള്‍ കമന്‍റുകളുമായി രംഗത്തെത്തിയത്. രസകരമായ കമന്‍റുകളാണ് ജസ്റ്റിസ് ഫോർ അന്‍വർ, ജസ്റ്റിസ് ഫോര്‍ ജപ്പാന്‍  പാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെ ഘാന പ്രസിഡന്‍റിന്‍റെ പോസ്റ്റിന് താഴെ നിറയുന്നത്.

ഘാന പ്രസിഡണ്ട് നീതി പാലിക്കുക, ഞങ്ങളുടെ അൻവറിനെ തിരിച്ച് തരിക…

ഞങ്ങളുടെ അൻവർ എം.എൽ.എ ഘാനയിലെ ഏത്‌ ജയിലിലാണെന്നെങ്കിലും പറയൂ ഘാന പ്രസിഡന്‍റേ…

അവിടെ ഒറു ജാമ്യത്തിന് എത്രയാ വെള ???

ജപ്പാനിൽ നിന്ന് കാർമേഘം എത്തിക്കാൻ ആകെ ഉള്ള ഒരാളാണ് പി വി അൻവർ ദയവു ചെയ്ത് രണ്ടടി കൂടുതൽ കൊടുത്തിട്ടെങ്കിലും അയാളെ തുറന്നു വിടൂ…

ഞങ്ങളുടെ നിലമ്പൂർ MLA മഴ മേഘ മണ്ണുമാന്തി PV അൻവറിനെ ജയിലിൽ ഇട്ട നിന്നോടൊക്കെ ദൈവം ചോദിക്കുമെടാ…

ഇഫ് യൂ ഇറക്കി വിട്ടില്ല അംബുക്കാ? പാർട്ടി വിൽ ബീ എ തീപ്പന്തം…

മിസ്റ്റർ ഘാന പ്രസിഡന്‍റ് നിങ്ങളുടെ നാട്ടിൽ മഴക്കുറവുണ്ടെങ്കിൽ പിടിച്ച് വെക്കെണ്ടത് ഋഷ്യശൃംഘനെയാണ്…

ഇത് അമ്പൂക്കാ, ജപ്പാനിൽ നിന്ന് കാർമേഘം കൊണ്ട്വന്ന് മഴപെയ്യിക്കുന്ന പ്യാവം കോള്ളക്കാരൻ..

അമ്പുക്കായുടെ കൊള്ളകളെ തടയണകെട്ടി തടയാനാണ് നിങ്ങളുടെ പദ്ധതിയെങ്കിൽ.. കേരള മുഖ്യമന്ത്രിയെ കോണ്ട് ആശംസയറിയിപ്പിച്ച് മൊത്തത്തിൽ ഇല്ലാതാക്കികളയും…

ഇത്തരത്തില്‍ ആയിരക്കണക്കിന് രസകരമായ കമന്‍റുകളാണ് ഘാന പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ചിലർ ഇംഗ്ലീഷിലും കമന്‍റ് ഇട്ടിട്ടുണ്ട്.