ബാറില്‍ സി.പി.എമ്മിന് എത്ര കോടി കിട്ടി ? : മുല്ലപ്പള്ളി രാമചന്ദ്രന്‍ | Video

Jaihind Webdesk
Wednesday, October 9, 2019

പുതുതായി ബാറുകള്‍ അനുവദിച്ചതിലൂടെ സി.പി.എമ്മിന് എത്ര കോടി കിട്ടിയെന്ന് വ്യക്തമാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബാർ അനുവദിച്ചതിലൂടെ കോടികളുടെ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും മുല്ലപ്പള്ളി ആരോപിച്ചു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പുതുതായി 70 ബാറുകളാണ് പിണറായി സര്‍ക്കാര്‍ അനുവദിച്ചത്.

കണ്ണൂര്‍ വിമാനത്താവള ഓഹരി ഇടപാടില്‍ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മകനും പങ്കുണ്ടെന്ന് സി.ബി.ഐക്ക് മൊഴി നല്‍കിയത് ഇടതുമുന്നണി എം.എല്‍.എ മാണി സി കാപ്പന്‍ തന്നെയാണ്. ഇത്രയും ഗൌരവകരമായ ആരോപണം ഉന്നയിച്ചിട്ടും എന്തുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്വേഷണം നടക്കാത്തതെന്നും മുല്ലപ്പള്ളി ചോദിച്ചു.

സംസ്ഥാനത്തെ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തല്‍ ഫാസിസത്തിന്‍റെ മറ്റൊരു മുഖമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷനേതാക്കളുടെ ഫോണ്‍ മാത്രമല്ല, ഇടതുമുന്നണി നേതാക്കളുടെയും ഫോണുകള്‍ ചോർത്തുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു. കോന്നിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍.