സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ വിപണി പിടിക്കാൻ എത്തിയിരിക്കുകയാണ് ഓണർ വ്യൂ. ഓണറിന്റ രണ്ടാമത്തെ സ്മാർട്ട്‌ഫോൺ വ്യൂ 20 യാണ് വിപണിയിലെത്തുന്നത്. 20 വൺപ്ലസ് 6റ്റി, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഓണർ വ്യൂ.
മനംമയക്കുന്ന വീഡിയോ പ്ലേബാക്ക് ഉന്നത നിലവാരം പുലർത്തുന്ന ക്യാമറ, സൂപ്പർ സ്ലോ മോഷൻ ഉപയോഗപ്രദമായ 3ടി സെൻസർ, മികച്ച സോഫ്‌റ്റ്വെയർ, എന്നിവയാണ് ഓണർ വ്യൂ 20ന്റെ സവിശേഷതകൾ.
മിന്നിത്തിളങ്ങുന്ന മെറ്റൽ ഗ്ലാസ് രൂപകൽപ്പനയാണ് വ്യൂ 20-യിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുൻഭാഗം പൂർണ്ണമായും സ്‌ക്രീനാണ്. പിന്നിൽ നാനോലിത്തോഗ്രാഫി സാങ്കേതികവിദ്യ ഉപയോഗിച്ച് കൊത്തിയെടുത്ത ഗ്രേഡിയന്റ് വി പാറ്റേൺ കാണാം. ഇത് വ്യൂ 20-ക്ക് വ്യക്തിത്വം നൽകുന്ന ഘടകമാണ്. 75.4 മില്ലീമീറ്ററാണ് ഫോണിന്റെ വീതി. പുത്തൻ സാങ്കേതികവിദ്യകളുടെ പിൻബലത്തോടെ വിപണി പിടിക്കാൻ എത്തിയിരിക്കുന്ന ഓണർ വ്യൂ 20 വൺപ്ലസ് 6 റ്റി, ഹുവായ് മേറ്റ് 20 പ്രോ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തും. 6 ജിബി മോഡലിന്റെ വില 37,999 രൂപയാണ്.