സംസ്ഥാനത്ത് മഴ ശക്തം; 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Jaihind Webdesk
Thursday, August 8, 2019

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. വടക്കന്‍ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. റോഡുകള്‍ വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ട്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാകളക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

ഇന്നലെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാസർഗോഡ്, കോട്ടയം ജില്ലകളിലും കനത്ത മഴ തുടരുന്നതിനാല്‍ ഇവിടങ്ങളിലും ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിക്കുകയായിരുന്നു.

teevandi enkile ennodu para