തൃക്കാക്കരയിലെ ചരിത്ര നേട്ടം; ജൂണ്‍ 4 വിജയദിനമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ്

Jaihind Webdesk
Friday, June 3, 2022

 

തിരുവനന്തപുരം : തൃക്കാക്കരയിലെ യുഡിഎഫിന്‍റെ ചരിത്രനേട്ടം ആഘോഷിക്കാന്‍ കോണ്‍ഗ്രസ്.  യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയ റെക്കോർഡ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജൂണ്‍ 4 വിജയ ദിവസമായി ആഘോഷിക്കും. റാലികള്‍ നടത്തിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും ജൂണ്‍ 4 ന് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ വിജയദിനമായി ആഘോഷിക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ അറിയിച്ചു.