കേരള തീരത്ത് വരുംമണിക്കൂറുകളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് വരുംമണിക്കൂറുകളിൽ ശക്തമായ തിരമാലയ്ക്ക് സാധ്യത. കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുണ്ടെന്നും
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, ശ്രീലങ്കയുടെ തെക്കുകിഴക്ക് രൂപംകൊള്ളുന്ന ന്യൂനമർദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് 25ന് അടുത്ത 12 മണിക്കൂർ വരെ ശക്തമായ തിരമാലയ്ക്ക് സാധ്യതയുണ്ടൊവാൻ സാധ്യതയുണ്ടെന്നാണ് സൂചന. 1.5 മീറ്റർ മുതൽ 2.2 മീറ്റർ വരെ ഉയരത്തിൽ തിരമാലയുണ്ടാവുന്നതിനാൽ കടൽ പ്രക്ഷുബ്ദ്ധമാവും.

ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി ന്യൂനമർദ്ദം രൂപംകൊണ്ടു. ഈ മേഖലയിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയാവാനും വരും ദിവസങ്ങളിൽ കാറ്റിന്‍റെ വേഗത മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. തമിഴ്നാട് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും വേഗത്തിൽ കാറ്റടിക്കും. ഫാനി എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് 8000 കിലോമീറ്റർ വേഗത്തിൽ വീശിയടിക്കും. 28, 29,30 തീയതികളിൽ അതിശക്തമായ കാറ്റിനും മഴയ്ക്കുമാണ് സാധ്യത.

മത്സ്യത്തൊഴിലാളികൾ 27 മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് അറിയിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുള്ളതിനാൽ ആഴകടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ 27ന് പുലർച്ചെ 12 മണിയോടെ ഏറ്റവും അടുത്തുള്ള തീരത്തെത്തണമെന്ന് അറിയിച്ചു.

High Wave AlertSeaViolent
Comments (0)
Add Comment