അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

Jaihind Webdesk
Tuesday, October 23, 2018

പാതയോരങ്ങളിലെ മുഴുവൻ അനധികൃത പരസ്യ ബോർഡുകളും ഈ മാസം 30നകം നീക്കം ചെയ്യണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകി. ഉത്തരവ് അനുസരിച്ചില്ലെങ്കിൽ ഉണ്ടാകുന്ന മുഴുവൻ ചെലവും നഷ്ടവും ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കും. ജില്ലാ കളക്ടർമാരും പോലീസ് മേധാവികളും ഇക്കാര്യം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

ബോർഡ് നീക്കുന്നതുമായി ബന്ധപ്പെട്ട് ഇതിന് മുമ്പുണ്ടായ ഹൈക്കോടതി വിധി നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ കൊല്ലം കോർപറേഷൻ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.