ചൈത്രയുടെ പാര്‍ട്ടി ഓഫീസ് റെയ്ഡിന് ഹൈക്കോടതിയുടെ പിന്തുണ

Jaihind Webdesk
Friday, February 1, 2019

ChaitraTeresa-John-IPS

കൊച്ചി: ഭരിക്കുന്ന പാര്‍ട്ടിയുടെ ഓഫിസില്‍ പൊലീസ് റെയ്ഡ് നടത്തുന്നത് നിയമവാഴ്ച നിലനില്‍ക്കുന്നു എന്നതിന് തെളിവെന്ന് ഹൈക്കോടതി. സി.പി.എം തിരുവനന്തപുരം ജില്ലാ ഓഫീസ് റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസ ജോണിനെതിരായ നടപടി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. ചൈത്രയുടെ നടപടിയില്‍ തെറ്റില്ല എന്നല്ലേ മേലുദ്യോഗസ്ഥന്‍ കണ്ടെത്തിയതെന്ന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. ചൈത്രയ്‌ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും ഇത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും ഹര്‍ജിക്കാരായ ‘പബ്ലിക് ഐ’ എന്ന സംഘടന ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രസ്താവന നല്‍കുന്ന സന്ദേശം എന്താണെന്ന് ഇപ്പോള്‍ പരിശോധിക്കാനാവില്ലെന്നും നിയമപരമായ വിഷയങ്ങളുണ്ടെങ്കിലേ ഇടപെടാന്‍ കഴിയൂ എന്നും കോടതി വ്യക്തമാക്കി