ചൈത്ര തെരേസ ജോണിനെതിരെ വീണ്ടും മുഖ്യമന്ത്രി

Jaihind Webdesk
Monday, January 28, 2019

Chaitra-DCP-Pinarayi-Vijayan

സിപിഎം ജില്ലാ ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തെരേസ ജോണിനെതിരെ വിമര്‍ശനവുമായി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍.  പാര്‍ട്ടി ഓഫീസി റെയ്ഡിനെ വിമര്‍ശിച്ച മുഖ്യമന്ത്രി,  രാഷ്ട്രീയ പ്രവർത്തനം നടത്തുന്നവരെ ഇകഴ്ത്തി കാട്ടാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചു.  പാർട്ടി ഓഫീസുകൾ ഇത്തരം പരിശോധനക്ക് വിധേയമാക്കാറില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.  പൊതു പ്രവർത്തനത്തെ അംഗീകരിക്കുകയാണ് വേണ്ടതെന്നും പലപ്പോഴും അത് ഉണ്ടാകുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

ഡിസിപിയ്ക്കെതിരായ നടപടി നിയമസഭയിൽ സബ്മിഷനായി കൊണ്ടു വന്നപ്പോഴാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തിയത്.