പൊലീസിലെ അഴിമതിക്ക് ഉന്നതബന്ധം ; മുഖ്യമന്ത്രിയുടെ മൗനം ദുരൂഹം : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, February 17, 2020

 

കോട്ടയം : പോലീസിലെ അഴിമതിക്ക് ഉന്നത ബന്ധമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗ്യാലക്‌സോൺ അഴിമതിക്ക് വേണ്ടിയുള്ള ബിനാമി കമ്പനിയെന്ന് അദ്ദേഹം വിമർശിച്ചു. പോലീസിലെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടക്കില്ല. മുഖ്യമന്ത്രി അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ബുള്ളറ്റ് പ്രൂഫ് കാറുകളുടെ ക്രമക്കേടിൽ ചീഫ് സെക്രട്ടറിക്കും പങ്കുണ്ട്.

സി.എ.ജി റിപ്പോര്‍ട്ടിനെ ഗൌരവമായെടുക്കാതെ റിപ്പോർട്ട് ചോർന്നു എന്ന് പറഞ്ഞ് പുകമറ സൃഷ്ടിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നത്. പൊലീസും കെല്‍ട്രോണും ഗ്യാലക്സിയോണ്‍ എന്ന തട്ടിക്കൂട്ട് കമ്പനിയും നടത്തിയ ഇടപാടുകളില്‍ വന്‍ അഴിമതിയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കെൽട്രോണിനെ മുൻനിർത്തി 3 ഇരട്ടി വിലയ്ക്കാണ് ശബരിമല സുരക്ഷാ ഉപകരണങ്ങൾ വാങ്ങിയതെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.