സോണിയ ഗാന്ധിയെ കണ്ട് നന്ദി അറിയിച്ച് പി ചിദംബരം; സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്നും ചിദംബരം

Jaihind News Bureau
Thursday, December 5, 2019

ജയിൽ മോചിതനായതിന് പിന്നാലെ കോൺഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ട് നന്ദി അറിയിച്ച് മുൻ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. പ്രതികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായി എൻഫോസിമെന്‍റ് ഡയറക്ടറേറ്റിനെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ കെട്ടിചമച്ച കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ചിദംബരം ജയിൽ മോചിതനായത്. സ്വാതന്ത്ര്യത്തിന്‍റെ ശുദ്ധവായു ശ്വസിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.