സാലറി ചലഞ്ച് : ശമ്പളം മുടങ്ങിയത് സര്‍ക്കാരിന്‍റെ പിടിവാശിമൂലമെന്ന് മുല്ലപ്പള്ളി

Jaihind Webdesk
Friday, November 2, 2018

സാലറി ചലഞ്ചില്‍ വൈര്യനിര്യാതന ബുദ്ധിയോടെ പെരുമാറുന്ന സര്‍ക്കാര്‍ ജീവനക്കാരെ ശത്രുക്കളായി കാണുന്നത് കാര്യക്ഷമായ ഭരണ നിര്‍വ്വഹണത്തിന് ഒരിക്കലും സഹായകരമായിരിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി.

എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ പിടിവാശി കാരണം സംസ്ഥാനത്ത് 5.75 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരുള്ളതില്‍ ഒരുലക്ഷം പേര്‍ക്കുപോലും ശമ്പളം ലഭിച്ചില്ലെന്നത് അത്ഭുതമുളവാക്കുന്നു. ശമ്പളം മുടങ്ങാനിടയാക്കിയതിന്‍റെ പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരാണ്. ഇത് സംസ്ഥാനത്ത് ഭരണസ്തംഭനത്തിന് കളമൊരുക്കും.
മുഖ്യമന്ത്രി ഇനിയെങ്കിലും കാര്യങ്ങളെ ഗൗരവത്തോടെയും വിവേവകത്തോടെയും കണ്ട് നല്ല ഭരണാധികാരിയെന്ന നിലയില്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.