ക്യാമ്പസുകളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവർണർ; സമാധാനം പുനഃസ്ഥാപിക്കണം

Jaihind Webdesk
Saturday, July 20, 2019

യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് ഗവർണർ വീണ്ടും രംഗത്ത്. സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ക്യാംപസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

യൂണിവേഴ്‍സിറ്റി സംഘര്‍ഷങ്ങളുടെ സാഹചര്യത്തിലും പരീക്ഷാ ക്രമക്കേട് അടക്കമുള്ള ആരോപണങ്ങളിലും ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവർണറെ കണ്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വൈസ് ചാൻസിലറെ വിളിച്ചുവരുത്തി വിശദ വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. നേരത്തെ വിശദമായ റിപ്പോര്‍ട്ട് കേരള സര്‍വകലാശാല വൈസ് ചാൻസിലർ ഗവർണർക്ക് നൽകിയിരുന്നു. ഒപ്പം തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഗവര്‍ണറെ കണ്ട് വിശദീകരണം നൽകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിമർശനവുമായി ഗവർണർ രംഗത്തെത്തിയത്.

സംസ്ഥാനത്തെ എല്ലാ ക്യാംപസുകളിലും പെരുമാറ്റച്ചട്ടം വേണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. വിദ്യാർത്ഥി സംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്നങ്ങൾ പരിഹരിക്കണം. ക്യാംപസുകളിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും ഗവർണർ വ്യക്തമാക്കി. നേരത്തെയും യൂണിവേഴ്‍സിറ്റി കോളേജിൽ നടന്ന സംഘര്‍ഷങ്ങളെ വിമര്‍ശിച്ച് ഗവർണർ രംഗത്തെത്തിയിരുന്നു.

teevandi enkile ennodu para