പൗരത്വ ഭേദഗതി വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് എതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരൻ അനുസ്മരണച്ചടങ്ങിൽ നിന്ന് ഗവർണറെ ഒഴിവാക്കി. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ച് ഗവർണർ രംഗത്ത് എത്തിയ പശ്ചാത്തലത്തിലാണ് ഇത്തരമൊരു തീരുമാനം പ്രതിപക്ഷം കൈ കൊണ്ടത്.
അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ ചടങ്ങിൽ ഉദ്ഘാടകനായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിശ്ചയിച്ചിരുന്നത്. എന്നാൽ പൗരത്വ ഭേദഗതി ബില്ലിനെ അനുകുലിക്കുന്ന ഗവർണറെ പരിപാടിയിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് പ്രതിപക്ഷം തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം പ്രതിപക്ഷ നേതാവിന്റെ ഓഫീസ് ഗവർണറെ അറിയിച്ചു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ടുള്ള നിലപാട് ഗവർണർ ഇന്നും അവർത്തിച്ചിരുന്നു.
ഇതോടെയാണ് ഗവര്‍ണറും കോണ്‍ഗ്രസും തമ്മിലുള്ള ഭിന്നത കൂടിയത്. ലീഡറുടെ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയാൻ ഗവർണർക്ക് യോഗ്യതയില്ലെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു.