റഫേലില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; റിലയന്‍സിനെ കരാറില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ബന്ധിത വ്യവസ്ഥ

Wednesday, October 10, 2018

റഫേലില്‍ പ്രതിരോധത്തിലായ മോദി സര്‍ക്കാരിന് വന്‍ തിരിച്ചടിയായി നിര്‍ണായക വെളിപ്പെടുത്തല്‍. റിലയന്‍സിനെ കരാറില്‍ നിര്‍ബന്ധിതമായി ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ടായിരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന നിര്‍ണായക വിവരം. ഫ്രഞ്ച് മാധ്യമമായ മീഡീയാ പാര്‍ട്ടിന്‍റേതാണ് വെളിപ്പെടുത്തല്‍. ദസോള്‍ട്ട് ഏവിയേഷന്‍റെ രേഖകള്‍ ഇക്കാര്യം വ്യക്തമാക്കുന്നതായി മീഡിയാപാര്‍ട്ട്.