ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം നൽകാത്ത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Jaihind Webdesk
Thursday, September 13, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്‍റെ ഒരുമാസത്തെ ശമ്പളം നൽകില്ലെന്ന് നിലപാടെടുത്ത സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ധനകാര്യ വകുപ്പിലെ സെക്ഷൻ ഓഫീസറായ അനിൽ രാജിനാണ് സ്ഥലംമാറ്റം. സെക്രട്ടേറിയറ്റിലെ ഇടതുസംഘടനയിലെ സജീവ പ്രവർത്തകനായ അനിൽ രാജ് സെക്രട്ടേറ്റിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി കൂടിയാണ്.[yop_poll id=2]