85 കടന്ന് ഇന്ധനവില

Jaihind Webdesk
Sunday, September 16, 2018

ഇന്ധന വിലയിൽ ഇന്നും വർധനവ്. പെട്രോളിന് ഇന്ന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. തുടർച്ചയായ നാൽപ്പത്തിഏഴാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 85 രൂപ 27 പൈസയും ഡീസലിന് 78രൂപ 92 പൈസമാണ് ഇന്നത്തെ വില.

പെട്രോൾ ഡീസൽ വില തുടർച്ചയായി വർധിക്കുന്നതില്‍രാജ്യത്തെ ജനങ്ങൾ ആശങ്കാകുലരാണ്. എന്നാൽ ഇന്ധന വില തടയാൻ കേന്ദ്രസർക്കാർ കൃത്യമായ ഇടപെടലുകളൊന്നും നടത്തുന്നില്ല.

ധനകമ്മി ഉയരുമെന്നതിനാൽ എക്‌സൈസ് തീരുവ കുറയ്ക്കില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. രൂപയുടെ മൂല്യം വീണ്ടും ഇടിയാൻ ഇത് കാരണമാകുമെന്നും സർക്കാർ വാദിക്കുന്നു.