87 ഉം കടന്ന് പെട്രോള്‍ വില; ഡീസല്‍ വില 80.43 രൂപ

Jaihind Webdesk
Monday, October 1, 2018

സാധാരണക്കാരുടെ ജീവിതം ദുസഹമാക്കി ഇന്ധനവിലയും പാചക വാതക വിലയിലും വീണ്ടും വർധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്.

ഡീസൽ വില തിരുവനന്തപുരത്ത് 80 കടന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോൾ ലിറ്ററിന് 25 പൈസ വർധിച്ച് 87 രൂപ 19 പൈസയും ഡീസൽ ലിറ്ററിന് 32 പൈസ വർധിച്ച് 80 രൂപ 43 പൈസയും ആയി.

ഇതോടൊപ്പം പാചക വാതക വിലയിലും വർധനവുണ്ടായി. സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറിന് 2 രൂപ 89 പൈസയാണ് കൂടിയത്. ഇതോടെ ഡല്‍ഹിയിൽ വില 502 രൂപ 490 പൈസയായി. സബ്‌സിഡിയില്ലാത്ത പാചകവാതക സിലിണ്ടറിന് 59 രൂപയും വർധിപ്പിച്ചിട്ടുണ്ട്.

ഇന്ധന വിലയില്‍ തുടര്‍ച്ചായായി ഉണ്ടാകുന്ന വർധനവ്  എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വില കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിലവര്‍ധനവില്‍ ജനജീവിതം ദുസഹമാകുമ്പോഴും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.