തുടരുന്ന കൊള്ള ; ഇന്ധനവില വീണ്ടും കൂട്ടി ; വിലവർധന 11-ാം തവണ

Jaihind News Bureau
Thursday, February 4, 2021

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 82.65 രൂപയും പെട്രോളിന് 88.53 രൂപയുമായി.  കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 86 രൂപ 75 പൈസയാണ്. ഡീസല്‍ ഒരു ലിറ്ററിന് 80 രൂപ 97 പൈസയായി.

കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ് കൂടിയാണിത്. കഴിഞ്ഞ മാസം മാത്രം 10 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. അമേരിക്കയില്‍ എണ്ണയുടെ സ്റ്റോക്കില്‍ കുറവ് വന്നതാണ് വില കൂടാനുളള പ്രധാന കാരണമായി പറയുന്നത്. രാജ്യാന്തര വിപണിയില്‍ വിലയിടിവ് തടയാന്‍ ഉല്‍പാദനം കുറയ്ക്കുമെന്ന ഒപെക് രാജ്യങ്ങളുടെ നിലപാടും വില കൂടാനിടയാക്കി.