ഇന്ധനവില ഇന്നും കൂടി ; തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്നു

Jaihind News Bureau
Saturday, February 20, 2021

 

തിരുവനന്തപുരം :  ഇന്ധനവിലയില്‍ ഇരുട്ടടി തുടരുന്നു. തുടര്‍ച്ചയായ പതിമൂന്നാം ദിവസവും വിലകൂട്ടി. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87 രൂപ കടന്ന് 87 രൂപ ഒരു പൈസയായി. തിരുവനന്തപുരത്ത് പെട്രോളിന് 92 രൂപ 46 പൈസയായി. കൊച്ചിയില്‍ ഡീസലിന് 85 രൂപ 39 പൈസയും പെട്രോളിന് 90 രൂപ 74 പൈസയുമായി. ഈ മാസം ഡീസലിന് 4 രൂപ 30 പൈസയും പെട്രോളിന് 3 രൂപ 87 പൈസയുമാണ് കൂട്ടിയത്.