ഇന്ധനത്തിന് ജിഎസ്ടി നടപ്പാക്കുന്നില്ല, അമിത നികുതി ചുമത്തി ജനങ്ങളെ കൊള്ളയടിക്കുന്നു ; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

Jaihind News Bureau
Thursday, January 7, 2021

 

ന്യൂഡല്‍ഹി : പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനെ വിമർശിച്ച് രാഹുൽ ഗാന്ധി. ഇന്ധന വിലയിൽ വൻ വർധനയാണ് ഉണ്ടാകുന്നത്.  അമിത നികുതി ചുമത്തി കേന്ദ്ര സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഈ കൊള്ളക്കായാണ് ഇന്ധന വിലയിൽ ജിഎസ്ടി നടപ്പാക്കാത്തതിന് കാരണം എന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.