എറണാകുളം ജില്ലയിൽ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ക്രൈംബ്രാഞ്ച്; കൂടുതൽ പേർക്ക് പണം ലഭിച്ചു

 

കൊച്ചി: എറണാകുളം ജില്ലയിൽ 23 ലക്ഷത്തിന്റെ പ്രളയഫണ്ട് തട്ടിപ്പ് നടന്നുവെന്ന് ക്രൈംബ്രാഞ്ച്. മൂവാറ്റുപുഴ വിജിലൻസ് കോടതി മുമ്പാകെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം അറിയിച്ചത്. പ്രതികളുടെ ഏഴ് അക്കൗണ്ടുകൾ വഴി കൂടുതൽ പേർക്ക് പണം ലഭിച്ചുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

അറസ്റ്റിലായ എറണാകുളം കളക്ടറേറ്റിലെ സെക്ഷൻ ക്ലാർക്ക് വിഷ്ണുപ്രസാദാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരനെന്നും ഇയാളെ ഏതാനും ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. കേസിൽ വിഷ്ണുപ്രസാദിന്റെ സുഹൃത്ത് മഹേഷ്, സിപിഎം ലോക്കൽ കമ്മിറ്റി അംഗം നിഥിൻ, ഭാര്യ ഷിന്റു എന്നിവരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ പങ്കാളികളായ സിപിഎം പ്രാദേശിക നേതാവ് എംഎം അന്‍വറും ഭാര്യയും ഒളിവിലാണ്.

Comments (0)
Add Comment