പ്രളയാനന്തര പുനർനിർമ്മാണം : യുഎന്‍ പഠന റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Jaihind Webdesk
Thursday, October 11, 2018

പ്രളയാനന്തര പുനർനിർമ്മാണം സംബന്ധിച്ച ഐക്യരാഷ്ട്ര സംഘടനയുടെ പഠന റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. ഐക്യരാഷ്ട്ര സംഘടനയ്ക്ക് കീഴിലെ 12 ഏജൻസികളാണ് സർക്കാർ വകുപ്പുകളുടെ സഹായത്തോടെ പഠനം നടത്തിയത്.

സെപ്റ്റംബർ 12 മുതൽ 20 വരെ ലോക ബാങ്ക് പ്രതിനിധികൾ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. സർക്കാർ ലോകബാങ്കിന് സമർപ്പിച്ച റിപ്പോർട്ടിൽ പ്രളയത്തിൽ 25050 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ജില്ല കളക്ടർമാർ, ചീഫ് സെക്രട്ടറിമാർ എന്നിവർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ 25,050 കോടിയുടെ നഷ്ടമുണ്ടായെന്ന കണക്ക് ലോകബാങ്കിന് മുന്നിൽ സമർപ്പിച്ചത്.

റോഡ് ,പാലം തുടങ്ങിയവയുടെ പുനർനിർമ്മാണം, തീരദേശ സംരക്ഷണം, കുടിവെള്ള വിതരണം, തീരദേശ വാസികളുടെ പുനരധിവാസം, വീടുകളുടെ പുനർനിർമ്മാണം, പട്ടണങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവക്കാണ് സംസ്ഥാനം തുക ആവശ്യപ്പെട്ടിരിക്കുന്നത്.

റോഡ് പുനർനിർമ്മാണത്തിനായി 8550 കോടി രൂപയും ഗ്രാമീണ മേഖല അടിസ്ഥാന വികസനത്തിനായി 3801 കോടിയും ഭവന പുനർനിർമ്മാണത്തിനായി 2534 കോടിയും പട്ടണങ്ങളുടെ അടിസ്ഥാന വികസനത്തിനായി 2093 കോടി രൂപയുമാണ് ആവശ്യപ്പെട്ടത്. വിശദമായ പീനത്തിന് ശേഷമാണ് പഠന റിപ്പോർട്ട് ഇന്ന് സർക്കാരിന് കൈമാറുന്നത്.

https://www.youtube.com/watch?v=KwytYEgdpVI