പ്രളയശേഷം 100 ദിനം: വെല്ലുവിളിയായി മാലിന്യ നിർമാർജനം

Jaihind Webdesk
Tuesday, December 4, 2018

Kerala After Floods

പ്രളയം കഴിഞ്ഞ് നൂറ് ദിനങ്ങൾ പിന്നിട്ടിട്ടും മാലിന്യ നിർമാർജനം ഇപ്പോഴും ഒരു വെല്ലുവിളിയായി തുടരുന്നു. ദേശീയ പാതയോരങ്ങളിൽ അടക്കം കുന്നുകൂടി കിടക്കുന്ന മാലിന്യങ്ങൾ ഗുരുതര പാരിസ്ഥിതിക – ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

ആലുവ-എറണാകുളം ദേശീയ പാതയോരത്ത് കമ്പനിപ്പടിയിൽ പ്രളയ മാലിന്യങ്ങൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. വീടുകളിലെ കേടായ ഇലക്‌ട്രോണിക് ഉപകരണങ്ങൾ മുതൽ ആശുപത്രി മാലിന്യം വരെ ഇവിടെ കൊണ്ടിട്ടിരിക്കുന്നു. ഇപ്പോഴും രാത്രിയുടെ മറവിൽ ഇവിടെ മാലിന്യം തള്ളുന്നുണ്ട്. തുലാമഴയിൽ മാലിന്യങ്ങൾ സമീപത്തെ ജലസ്രോതസുകളിലേക്ക് ഒഴുകി ഗുരുതര പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നു.

പ്രളയാനന്തര മാലിന്യ നിർമാർജനം സർക്കാർ പ്രധാന അജണ്ടയായി പ്രഖ്യാപിച്ചിരുന്നെങ്കിലും ലക്ഷ്യം പാളിയെന്ന് ഈ ദൃശ്യങ്ങൾ തന്നെ വ്യക്തമാക്കുന്നു. അടിയന്തരമായി അധികാരികളുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കിൽ ഈ മാലിന്യ കൂമ്പാരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കിടയാക്കും.

https://www.youtube.com/watch?v=OX-K_7SmXCE