സര്‍ക്കാരിന് ഉത്സാഹം ജീവനക്കാരുടെ പോക്കറ്റടിക്കാന്‍: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, September 15, 2018

തിരുവനന്തപുരം: പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും പുനർനിർമാണ പ്രവർത്തനങ്ങളുടെ രൂപരേഖ തയാറാക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല. നഷ്ടത്തിന്റെ കണക്ക് തയാറാക്കാനോ കേന്ദ്രത്തിന് മെമ്മോറാണ്ടം നൽകാനോ കഴിയാത്ത സർക്കാരിന് ജീവനക്കാരെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദുരിതാശ്വാസത്തിന്റെ പേരിൽ ജീവനക്കാരിൽ നിന്ന് നിർബന്ധിത പിരിവെന്ന സർക്കാർ തീരുമാനം പുനഃപരിശോധിക്കണം. ഭീഷണി പ്രയോഗിച്ച് സർക്കാർ ഗുണ്ടാപിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.