പതാക ദിനം ആചരിച്ച് യുഎഇ ; ചതുര്‍വര്‍ണശോഭയില്‍ തിളങ്ങി രാജ്യം

യുഎഇയില്‍ ദേശസ്‌നേഹം അലയടിച്ച അന്തരീക്ഷത്തില്‍, രാജ്യം പതാക ദിനം ആചരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ വന്‍ ആഘോഷങ്ങളോടെ പതാക ഉയര്‍ത്തി. ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. രാജ്യത്തെ കെട്ടിടങ്ങളും നഗരവീഥികളും ചതുര്‍വര്‍ണശോഭയില്‍ തിളങ്ങി.

യുഎഇ പ്രസിഡന്റായി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, 2004 നവംബര്‍ മൂന്നിന് അധികാരമേറ്റതിന്റെ സ്മണാര്‍ഥമാണ് യുഎഇ , പതാകദിനം ആചരിച്ചത്. മലയാളികള്‍ ഉള്‍പ്പടെയുള്ള വിദേശികളുടെ സ്ഥാപനങ്ങളിലും പതാക ദിനം ആചരിച്ചു.

Comments (0)
Add Comment